1974-ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. മുംതാസ്, മുഹമ്മദലി എന്നിവര്‍ മാതാപിതാക്കള്‍. ജനതാ ഹൈസ്കൂള്‍, ചെമ്പഴന്തി എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം എ ജി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
പച്ച, ഒറ്റമഴ എന്നീ ബ്ലോഗുകളില്‍ എഴുതുന്ന സെറീനയുടെ തിരഞ്ഞെടുത്ത കവിതകള്‍ 'മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍' എന്ന പേരില്‍ ഡിസി ബുക്സ് 2013 നവമ്പറില്‍ പ്രസിദ്ധീകരിച്ചു.